അത്തോളി വേളൂരിൽ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: അത്തോളി വേളൂർ വെസ്റ്റ് നമ്പുക്കുടി താഴെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് നാട്ടുകാർ തോട്ടിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Post a Comment

Previous Post Next Post