തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ മലയാളികള്‍. നാളെ ഉത്രാടപ്പാച്ചില്‍; നാടും നഗരവും ഓണത്തിരക്കില്‍.

തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം. സമത്വവും സമൃദ്ധിയും നിറയുന്ന സാമൂഹിക വ്യവസ്ഥയുടെ പ്രതീകമായ തിരുവോണത്തെ നിറവോടെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.

ഓണത്തിരക്കിലാണ് നാടും നഗരവും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ ജനത്തിരക്കാണ്. പ്രധാന നഗരങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.  സര്‍ക്കാര്‍ സംവിധാനങ്ങളൊരുക്കിയ ഓണം വിപണികളിലും, വഴിയോര കച്ചവട കേന്ദ്രങ്ങളിലും തിരക്ക് കൂടുകയാണ്.  കേരളത്തിന്‍റെ ദേശീയോത്സവത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കമായ ഉത്രാടപ്പാച്ചിലാണ് നാളെ. 

 പ്രവാസികളും മറുനാടന്‍ മലയാളികളും തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും ഗൃഹാതുര സ്മരണകളോടെ ഓണം ആഘോഷിക്കും.  നന്മയുടേയും സമൃദ്ധി തുടിക്കുന്ന കാര്‍ഷിക  സംസ്കാരത്തിന്‍റെയും ഓര്‍മ്മകളിലേയ്ക്കുള്ള മനസ്സിന്‍റെ തീര്‍ത്ഥയാത്ര കൂടിയാണ് മലയാളിക്ക് ഓണ നാളുകള്‍.

Post a Comment

Previous Post Next Post