വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; രണ്ട് കാറുകൾക്കും കേടുപാട്.

മലപ്പുറം കോട്ടക്കൽ ഈസ്റ്റ് വില്ലൂരിൽ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഇലക്ട്രിക് സ്കൂട്ടറും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു.  വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

ചാർജിങ്ങിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ കൃത്യമായ കാരണം പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.  തീപടർന്നതോടെ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.  സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ലഭ്യമാകും.

Post a Comment

Previous Post Next Post