പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്തി വി.ഡി. സതീശന്‍ നാളെ ഫ്ലാഗ് ഓഫ് ചെയ്യും.

 
സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.  സമ്പൂർണ്ണ എക്സിം (EXIM) പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫും നാളെ (ഓഗസ്റ്റ് 18) രാവിലെ 10.45ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇതോടൊപ്പം 8 വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന ₹400 കോടിയുടെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും.

വിഴിഞ്ഞത്തുനിന്ന് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ അയയ്ക്കുന്നതോടെ യാത്രാസമയവും ചെലവും കുറയും. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങും

Post a Comment

Previous Post Next Post