4 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ക്ലോർ- ഫെനിറാമിനും ഫെനൈൽ- ഫ്രിനും അടങ്ങിയ മരുന്നുകൾ നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ.

'ക്ലോർ ഫെനിറാമൈൻ മാലേറ്റ്' 'ഫെനൈൽ ഫ്രിൻ ഹൈഡ്രോക്ലോറൈഡ്' എന്നിവ അടങ്ങിയ മരുന്നുകള്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിർമ്മിക്കുന്നതിനും വിതരണത്തിനും കേന്ദ്ര സർക്കാർ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 ഇവ അടങ്ങിയ  മരുന്നുകൾ ഈ പ്രായത്തിലുള്ള കുട്ടികളിൽ  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെതുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി . കൂടാതെ  ഇവ അടങ്ങിയ  മരുന്നുകളിൽ '' നാല് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കാൻ പാടില്ല" എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കണമെന്നും  മന്ത്രാലയം നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി.


Post a Comment

Previous Post Next Post