സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം തിരുവന്തപുരത്തു മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയിൽ സേവനം ആരംഭിക്കും, ശേഷം ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. ഇതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment