ഭക്ഷ്യസംരംഭകർ പ്രത്യേകം ശ്രദ്ധിക്കുക : ഒരു ഫോൺ കോളിൽ FSSAI ലൈസൻസ് റെഡിയാക്കി നൽകാം" എന്ന രീതിയിൽ വരുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീണു പോകരുത്.

"ഒരു ഫോൺ കോളിൽ FSSAI ലൈസൻസ് റെഡിയാക്കി നൽകാം" എന്ന രീതിയിൽ വരുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകരുത്. ഇത് നിങ്ങളെ കെണിയിലാക്കാനുള്ള തട്ടിപ്പാണ്.

ഭക്ഷ്യ വകുപ്പിന്റെയോ, FSSAI യുടെയോ ഏജൻസികളാണ് എന്ന വ്യാജനെയായിരിക്കും ഇവർ നിങ്ങളെ സമീപിക്കുക. ഇത്തരം വാഗ്ദാനങ്ങളിൽ ചെന്നുപെട്ട് വഞ്ചിതരാകാതിരിക്കുക.

നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എഫ്.എസ്.എസ്.എ.ഐ ലൈസൻസ് എടുക്കാൻ ഫൂഡ് സേഫ്റ്റി കോംപ്ലയൻസ് സിസ്റ്റത്തിന്റെ (FoSCoS) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: foscos.fssai.gov.in
നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഔദ്യോഗിക സേവനങ്ങൾ നൽകുന്ന നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുക.
ഓർക്കുക: മറ്റാർക്കും അമിതമായി പണം നൽകാതെയും അനധികൃത ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതെയും ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം ലൈസൻസ് നേടുക. സുരക്ഷിതരാകുക, നിയമപരമായി പ്രവർത്തിക്കുക.
സംശയം തോന്നുകയാണെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസറുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്കായി 'Kerala Commissionerate of Food Safety' (KCFS) ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുക. 

Post a Comment

Previous Post Next Post