ഓർഡർ ചെയ്തത് ഡ്രോൺ ക്യാമറ, ബോക്സ് തുറന്നപ്പോൾ കുപ്പിവെള്ളം ; ഫേസ്ബുക്ക് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുവാവിന് പണം നഷ്ടമായി!

ഫേസ്ബുക്കിൽ റീൽ കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത്ത പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവിന് കിട്ടിയത് രണ്ട് കുപ്പിവെള്ളം. ഫേസ്ബുക്ക് പേജ് വഴി ഓർഡർ ചെയ്ത‌ യുവാവിന് 2,200 രൂപയാണ് നഷ്ടമായത്.

മൂന്ന് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാമെന്ന വാഗ്‌ദാനത്തിൽ കൊറിയർ ചാർജായി 200 രൂപയും പാർസൽ ലഭിച്ച ശേഷം ബാക്കി 2,000 രൂപയും നൽകുകയായിരുന്നു. എന്നാൽ പാർസൽ തുറന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സംഭവത്തിൽ യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. ഇത്തരം വ്യാജ പേജുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post