കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്ന് സ്‌പെഷ്യാലിറ്റി ഒ.പികള്‍ കൂടി ആരംഭിച്ചു. വയോജനാരോഗ്യം (ജെറിയാട്രിക്), ലഹരി വിമുക്തി (ഡി-അഡിക്ഷന്‍), മാനസികാരോഗ്യ-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സൈക്യാട്രി ഒ.പി എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഇതോടെ സ്‌പെഷ്യലിറ്റി ഒ.പികളുടെ എണ്ണം 12 ആയി.
വയോജനങ്ങളിലെ സന്ധിവേദന, നടുവേദന, ഓര്‍മക്കുറവ്, ഉറക്കക്കുറവ്, ദീര്‍ഘകാല ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവക്ക് സമഗ്ര ചികിത്സയും തുടര്‍പരിചരണവും വയോജന ഒ.പിയില്‍ ലഭിക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദഗ്ധരുടെ വിലയിരുത്തല്‍, വ്യക്തിഗത ചികിത്സാ പദ്ധതി, കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സൈക്യാട്രി ഒ.പിയില്‍ ലഭ്യമാകും. ലഹരി വിമുക്തി ഒ.പിയില്‍ ചികിത്സക്കൊപ്പം കൗണ്‍സിലിങ്, ജീവിതൈശലി മാറ്റത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ എന്നിവയും ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് ഒ പി സേവനങ്ങള്‍ ലഭിക്കുക.
ചികിത്സയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി സംവിധാനങ്ങളും പുനരധിവാസത്തിനും വേദന നിയന്ത്രണത്തിനുമായി ഫിസിയോതെറാപ്പി വിഭാഗവും ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Post a Comment