ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും പാനൽ ഡിസ്‌ക്കഷനും സംഘടിപ്പിച്ചു.

ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി  ജില്ലാതല ഉദ്ഘാടനവും പാനൽ ഡിസ്‌ക്കഷനും സംഘടിപ്പിച്ചു, ചക്കിട്ടപ്പാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോളി തോമസ്  നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്‌സൽ  സി കെ ദിനാചരണ സന്ദേശം നൽകി.

 പെരുവണ്ണാമൂഴി  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഖമറുദ്ധീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ കെ  ഹനീഫ, ആരോഗ്യകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ജിൻസി, പന്നിക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ. വിനോദ്,  ടെക്നിക്കൽ അസിസ്റ്റൻറ് സുരേന്ദ്രൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില  എൽ, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗ ബാധിതയായി മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയെ ചടങ്ങിൽ അനുസ്മരിച്ചു. 

ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ രജസി ആർ എസ്  ബോധവൽക്കരണ ക്ലാസ്  നയിച്ചു. തുടർന്ന് നടന്ന പാനൽ ഡിസ്കഷനിൽ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ സി  രാധാകൃഷ്ണൻ, വെറ്റിനറി സർജൻ ഡോ. ആര്യ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിജു  എന്നിവർ  പങ്കെടുത്തു. ജന്തുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ വിവിധ വകുപ്പുകളുടെ പങ്കിനെക്കുറിച്ച് നടന്ന ചർച്ചയിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ റിയാസ് കെപി  മോഡറേറ്ററായി. പൊതുജനങ്ങൾ ആരോഗ്യപ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി പ്രേത്യേക സെഷനും ഉണ്ടായിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം) , ദേശീയ ആരോഗ്യ ദൗത്യം കുടുംബാരോഗ്യകേന്ദ്രം പെരുവണ്ണാമൂഴി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post