ഹജ്ജ് 2027: അപേക്ഷാ തീയതി ജൂലൈ 24 വരെ നീട്ടി; നറുക്കെടുപ്പ് 30-ന്.

ഹജ്ജ് 2027 തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പാസ്‌പോർട്ട് യഥാസമയം ലഭിക്കാത്തതുമൂലം അപേക്ഷിക്കാൻ പ്രയാസപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീയതി ദീർഘിപ്പിച്ചത്. പുതുക്കിയ തീയതി പ്രകാരം 2026 ജൂലൈ 24-ന് പുലർച്ചെ 1.59 വരെ അപേക്ഷകൾ സമർപ്പിക്കാം. ഇതിനുശേഷം അപേക്ഷാ തീയതി നീട്ടി നൽകില്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. 

ഡിജിറ്റൽ നറുക്കെടുപ്പ് 30-ന്  തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ നറുക്കെടുപ്പ് (ഖുറ) ജൂലൈ 30-ന് രാവിലെ 11 മണിക്ക് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും. പൊതുജനങ്ങൾക്ക് www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ നറുക്കെടുപ്പ് തത്സമയം കാണാം. തിരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷകർക്ക് എസ്.എം.എസ് വഴിയും വിവരം ലഭിക്കും.  

അഡ്വാൻസ് തുക ഓഗസ്റ്റ് 10-നകം  താൽക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായ 1,52,300 രൂപ ഓഗസ്റ്റ് 10-നകം നിർബന്ധമായും അടയ്ക്കേണ്ടതാണ്. ജൂലൈ 12 വരെ അപേക്ഷ സമർപ്പിച്ചവർക്ക് കവർ നമ്പർ അനുവദിച്ചിട്ടുണ്ട്. എസ്.എം.എസ് വഴി കവർ നമ്പർ ലഭിക്കാത്തവർക്ക് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റിൽ കവർ നമ്പർ ലഭ്യമായിട്ടില്ലെങ്കിൽ, അപേക്ഷകർ തങ്ങളുടെ യൂസർ ഐഡിയും എം.പി.ഐ.എൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷയിലെ തെറ്റുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post