നാളെ വി​ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു.

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി​ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. 

ബന്ദിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിക്കുകയും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ബന്ദിൽ പങ്കെടുക്കണമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post