വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലാണ് അന്ത്യം. ഇരുപതിലധികം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയമ്മയുടെ ജനനം. ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണ് സംഗീതത്തിന്റെ കൊടുമുടികളേറിയത്.
1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയുടെ സംഗീതജീവിതത്തിനു ശുഭാരംഭം കുറിച്ചത്. പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖവും തെന്നിന്ത്യയുടെ അഭിമാനവുമായി. ജാനകിയുടെ പാട്ട് കേൾക്കാതെ സംഗീത പ്രേമികളുടെ ഒരു ദിവസം പോലും കടന്നുപോകില്ല. വിധിയിൻ വിളയാട്ടെന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തുമ്പോൾ 19 വയസ് മാത്രമാണുള്ളത്.
Post a Comment