തദ്ദേശീയ യുദ്ധക്കപ്പൽ നിർമ്മാണ രംഗത്ത് നാഴികക്കല്ല് കുറിച്ച്, രണ്ടാമത്തെ മാഹി ക്ലാസ് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ ഐഎൻഎസ് മാൽവൻ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. കർണാടകയിലെ കർവാറിൽ നടന്ന ചടങ്ങില്‍ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു. തീരദേശ സുരക്ഷയിൽ ഐഎൻഎസ് മാൽവന് നിർണ്ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത് ദൗത്യത്തിന് കീഴിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച മാഹി ക്ലാസിലെ രണ്ടാമത്തെ ആന്‍റി സബ് മറീന്‍ യുദ്ധക്കപ്പലായ മാൽവന്‍റെ 80 ശതമാനത്തിലധികവും തദ്ദേശീയമായാണ് നിര്‍മിച്ചിരിക്കുന്നത്. യുദ്ധക്കപ്പല്‍ നിര്‍മാണ രംഗത്തെ രാജ്യത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന ശേഷിയുടെ നേര്‍സാക്ഷ്യമാണ് ഐഎന്‍എസ് മാല്‍വന്‍. അന്തര്‍വാഹിനികളെ കടലിനടിയില്‍ വച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍.
Post a Comment