സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവും. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനെ തുടർന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. 300 മുതൽ 400 മെഗാവാട്ട് വരെ കുറവെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി ഏഴിന് ശേഷമായിരിക്കും ഭാഗിക നിയന്ത്രണമുണ്ടായിരിക്കുക. 

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് ഇന്നലെ കെഎസ്ഇബി അറിയിച്ചിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.

 മഴ മാറി നിൽക്കുന്നതിനാലും ചൂട് കൂടിയതിനാലും വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വലിയ രീതിയിൽ കൂടാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ അധികം വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്. നിലവിൽ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതക്കുറവും ചൂടും തുടർന്നാൽ നിയന്ത്രണം നീളാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post