കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുളത്തിൻ്റെ മധ്യഭാഗത്തായി മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ റോപ്പ് ഉപയോഗിച്ചാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരമോ ആളെയോ തിരിച്ചറിയുന്നവരോ ഉണ്ടെങ്കിൽ ഉടൻ തന്നെ പന്നിയങ്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ:
​പന്നിയങ്കര പോലീസ് സ്റ്റേഷൻ: 0495 2322045
​ഇൻസ്പെക്ടർ (SHO): 9497987170
​സബ് ഇൻസ്പെക്ടർ (SI): 9497980753

Post a Comment

Previous Post Next Post