പ്രിയപ്പെട്ട മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആധാർ കാർഡ് എടുത്തോ?
0 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്കായി ആധാർ എൻറോൾമെന്റ് ഇപ്പോൾ പൂർണ്ണമായും സൗജന്യമായി ചെയ്യാം.
ആർക്കൊക്കെ? നവജാത ശിശുക്കൾ ഉൾപ്പെടെ 5 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ആധാറിനായി എൻറോൾ ചെയ്യാം.
ആവശ്യമായ രേഖകൾ: കുട്ടിയുടെ പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് (Birth Certificate) മാത്രം. എൻറോൾമെന്റ് സമയത്ത് മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡുമായി ഇത് ലിങ്ക് ചെയ്യുന്നതാണ്.
പ്രത്യേകത: 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകൾ (വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവ) എടുക്കേണ്ടതില്ല.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ മെയിൽ: uidhelpdesk@kerala.gov.in
Post a Comment