ഏഴാംതരം തുല്യതാ പരീക്ഷ നാളെ മുതല്‍. 32 ഭിന്നശേഷിക്കാരടക്കം 100 പഠിതാക്കള്‍ പരീക്ഷയെഴുതും.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ ജൂലൈ 11, 12 തീയതികളില്‍ ജില്ലയിലെ ഏഴ് സ്‌കൂളുകളിലായി നടക്കും. 32 ഭിന്നശേഷിക്കാരടക്കം 100 പഠിതാക്കളാണ് പരീക്ഷയെഴുതുക. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ പി അഹമ്മദുല്‍ കബീര്‍ നിര്‍വഹിക്കും. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സജീറ ടീച്ചര്‍ അധ്യക്ഷയാകും. 

കൊടുവള്ളി ജി.വി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 67കാരി പ്രസന്നയും മീഞ്ചന്ത ജി.യു.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 65കാരി ജമീലയുമാണ് മുതിര്‍ന്ന പഠിതാക്കള്‍. പുത്തൂര്‍മഠം സ്‌കൂളില്‍ പരീക്ഷയെഴുതുന്ന 14കാരനായ ഭിന്നശേഷി പഠിതാവ് ജിഷ്ണു പ്രണവ് ആണ് പ്രായം കുറഞ്ഞ പഠിതാവ്. ജൂലൈ 12ന് നടക്കുന്ന നാലാംതരം തുല്യതാ പരീക്ഷ 41 പേരാണ് എഴുതുന്നത്. വാഴക്കാട് സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന 50കാരി റംല മുതിര്‍ന്ന പഠിതാവും കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതുകാരന്‍ അദ്‌നാന്‍ പ്രായം കുറഞ്ഞ പഠിതാവുമാണ്.

Post a Comment

Previous Post Next Post