ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ;1095 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണമാരംഭിക്കും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മാസം മൂന്നിനം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്.   51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായപദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കും. 

പെൻഷൻ മുടങ്ങാതിരിക്കാൻ ഒമ്പത് ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലാണ് സർക്കാർ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.   ഇത് കൂടാതെ, സ്ത്രീകൾക്കായി പ്രത്യേക സ്വയംതൊഴിൽ വായ്പാ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പ്രിയദർശിനിയെന്ന പേരിലാണ് പദ്ധതി. ജീവൻധാരയെന്ന പേരിൽ മുതിർന്ന പൗരന്മാർക്കും വായ്പാപദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. പിന്നോക്ക വികസന കോർപറേഷന്‍റേതാണ് പദ്ധതി.  

Post a Comment

Previous Post Next Post