സെൻസസ് സെൽഫ് എന്യൂമറേഷൻ (Self-Enumeration) പൂർത്തിയാക്കാൻ ഇനി ഒരു ദിവസം മാത്രം!
ദേശീയ സെൻസസ് പ്രക്രിയയുടെ ഭാഗമായുള്ള 'സെൽഫ് എന്യൂമറേഷൻ' കാമ്പെയ്ന് കൂടുതൽ കരുത്തുപകർന്ന് നമ്മുടെ ജില്ലയിലെ എൻ.എസ്.എസ് (NSS), വോളന്റിയർമാർ രംഗത്ത്. വോളന്റിയർമാർ വിവിധ വീടുകൾ നേരിട്ടെത്തി ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സാങ്കേതിക സഹായങ്ങൾ വിജയകരമായി നൽകിവരുന്നു.
ഓരോ വീടും രാജ്യത്തിന്റെ വികസന കുതിപ്പിന്റെ ഭാഗമാവട്ടെ. ഓരോ പൗരനും സെൽഫ് എന്യൂമറേഷൻ വഴി ഈ ദേശീയ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാം.
അവസാന തീയതി: ജൂൺ 30
എങ്ങനെ സെൽഫ് എന്യൂമറേഷൻ ചെയ്യാം?
എന്ന ലിങ്ക് കോപ്പി ചെയ്ത് ബ്രൗസറിൽ പേസ്റ്റ് ചെയ്യുക. അല്ലെങ്കിൽ, ഗൂഗിളിൽ (Google) 'Census 2027' എന്ന് സെർച്ച് ചെയ്ത് ആദ്യം കാണുന്ന ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.
Post a Comment