വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍ കുമാറാണ് (50) മരിച്ചത്. വിദ്യാര്‍ത്ഥികളുമായി പോകുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും മോഹനന്‍ സമചിത്തത കൈവിടാതെ വാഹനം റോഡരികില്‍ സുരക്ഷിതമായി ഒതുക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങിയതായിരുന്നു അനില്‍ കുമാര്‍. വേളം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ചെറുകുന്ന് വാഴയില്‍ മുക്കില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിര്‍ത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനില്‍ സ്വന്തം ഫോണില്‍ നിന്ന് സ്‌കൂളിലേക്ക് വിളിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ആംബുലന്‍സുമായി എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അനില്‍കുമാര്‍. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകള്‍: പാര്‍വണ (കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി).
Post a Comment