Shigella ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു കുടൽസംബന്ധമായ രോഗമാണ് 'ഷിഗല്ല'. മലിനമായ ആഹാരം, വെള്ളം, വൃത്തിഹീനമായ കൈകൾ എന്നിവയിലൂടെയാണ് ഈ രോഗം അതിവേഗം പകരുന്നത്. രോഗവ്യാപനം തടയാൻ നമ്മൾ ഓരോരുത്തരും, പ്രത്യേകിച്ച് ഭക്ഷണ നിർമ്മാതാക്കളും ഹോട്ടലുടമകളും പാചകക്കാരും കർശനമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
ഭക്ഷണ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രത്യേക നിർദ്ദേശങ്ങൾ:
വയറിളക്കം, പനി, ഛർദ്ദി, പോലുള്ള രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാർ യാതൊരു കാരണവശാലും ഭക്ഷണം തയ്യാറാക്കുന്നതിലോ വിതരണം ചെയ്യുന്നതിലോ ഏർപ്പെടരുത്.
ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായി കഴുകി വൃത്തിയാക്കുക.
ഇറച്ചി, മീൻ, മുട്ട തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉയർന്ന താപനിലയിൽ നന്നായി പാകം ചെയ്ത് മാത്രം വിതരണം ചെയ്യുക.
സലാഡുകൾക്കും മറ്റും ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും ഒഴുക്കുള്ള വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
കുടിക്കാനും ആഹാരസാധനങ്ങൾ തയ്യാറാക്കാനും ഐസ് നിർമ്മാണത്തിനും തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.
ശുചിത്വം പാലിക്കാം, സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാം, ഷിഗല്ലയെ ഒരുമിച്ച് പ്രതിരോധിക്കാം!
Post a Comment