അന്തരിച്ച നടന്‍ സലിം കുമാറിന് സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍.

അന്തരിച്ച നടന്‍ സലിം കുമാറിന് സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. വൈകിട്ട് 3.30 ന് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. പറവൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍, മന്ത്രിമാര്‍, സിനിമ,  സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സലിംകുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

പ്രിയ നടനെ അവസാനമായി കാണാൻ നൂറുകണക്കിന് ആരാധകരാണ് ടൗണ്‍ഹാളില്‍ എത്തിയത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു സലിംകുമാര്‍  അന്തരിച്ചത്. മൂന്നുപതിറ്റാണ്ടിനിടെ 350 ഓളം ചിത്രങ്ങളിൽ വേഷമിട്ട സലിംകുമാര്‍ നർമപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ സ്വന്തം ശൈലിയിലൂടെ അവതരിപ്പിച്ചു. സലിംകുമാറിന്‍റെ ശൈലികളും മാനറിസങ്ങളും ഏറെ ജനപ്രിയവും മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗവുമായിരുന്നു. കാരക്ടർ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സലിംകുമാര്‍ സംവിധായകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നീ നിലകളിലും ശ്രദ്ധ നേടി.


Post a Comment

Previous Post Next Post