സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമം; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.

കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്.

 ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.  കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. ബസ് ഡ്രൈവറുടെ ക്രൂരത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.   

Post a Comment

Previous Post Next Post