പയ്യാമ്പലത്ത് കടലിൽ കാണാതായ ബംഗലുരു സ്വദേശിയെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡ് ഹെലകോപ്റ്റർ ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തിരച്ചിൽ ഇന്നത്തേക്ക് നിർത്തി. ഉച്ചയോടെയാണ് കണ്ണൂർ പയ്യാമ്പലത്ത് ബംഗലുരു സ്വദേശി സന്തോഷ് കുമാറിനെ കടലിൽ കാണാതായത്. കൊട്ടിയൂർ ദർശനം കഴിഞ്ഞെത്തിയതായിരുന്നു സന്തോഷും സുഹൃത്തുക്കളും.
സുരക്ഷ നിർദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവർ കടലിൽ ഇറങ്ങുകയായിരുന്നു. ആദ്യ ഘട്ടത്തിൽ രണ്ടു പേർ തിരയിൽ പെട്ടെങ്കിലും ഒരാളെ പിന്നീട് രക്ഷിക്കുകയായിരുന്നു. സന്തോഷിനെ രക്ഷിക്കാൻ സാധിച്ചില്ല. സുരക്ഷ ബോർഡുകൾ ഉണ്ടെങ്കിലും വിനോദസഞ്ചാരികൾ ഇവിടെ കടലിൽ ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരും പറയുന്നത്.
അടിയൊഴുക്കാണ് ഈ മേഖലയിലെ പ്രധാന സുരക്ഷ ഭീഷണി. നാല് ലൈഫ് ഗാർഡുമാരാണ് പ്രദേശത്തുള്ളത്. ഇത് പര്യാപതമല്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂടുതൽ പേരെ നിയമിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു.
Post a Comment