പിഎം ശ്രീ പദ്ധതിയിൽ പദ്ധതിയിൽ തുടരാൻ സംസ്ഥാന സര്‍ക്കാര്‍ നിർബന്ധിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ച് പണം വാങ്ങിയതാണെന്നും, സംസ്ഥാന സർക്കാർ പിഎം ശ്രീയില്‍ പങ്കാളിയാണെന്നും മന്ത്രിസഭ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കരിക്കുലം നിശ്ചയിക്കാനും സ്‌കൂളുകൾ തെരഞ്ഞെടുക്കാനുമുള്ള അവകാശം സംസ്ഥാന സർക്കാരിനായിരിക്കും. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുന്ന കാര്യം പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment