ആരോഗ്യകരമായ വാർധക്യത്തിന് യോഗ എന്ന പ്രമേയവുമായി ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ലോകമെമ്പാടും വിപുലമായ പരിപാടികൾ.

ലോകമെമ്പാടും ഇന്ന് പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗ ഒരു ജീവിതചര്യയാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ പ്രമേയം. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ നടന്ന പ്രധാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാഭ്യാസ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. 

മുപ്പത്തയ്യായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകള്‍ വെർച്വലായും ചടങ്ങിൽ സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന യോഗാ ദിന പരിപാടികളിൽ നിരവധി കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം രാജ്യത്തെ 100 പ്രമുഖ കേന്ദ്രങ്ങളിൽ  യോഗ ദിനാചരണം സംഘടിപ്പിച്ചു.  


Post a Comment

Previous Post Next Post