കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.

കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച മുഹമ്മദ് മുഹ്സിൻ 34 വോട്ടും ലഭിച്ചു. നാലു പേർ വോട്ട് ചെയ്തില്ല. ബി.ജെ.പി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. 

35 വർഷത്തിന് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് വനിത എത്തുന്നത്. അരൂരിൽ നിന്നുള്ള എം.എൽ.എയാണ് ഷാനിമോൾ.ഈ പദവിൽ എത്തുന്ന മൂന്നാമത്തെ വനിതയാണിവർ. കെ.ഒ ഐഷാബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ് നേരത്തെ ഈ പദവി അലങ്കരിച്ചത്. കേരളത്തിലെ അദ്യ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ ഐഷാ ബീവി. എട്ടാം നിയമ സഭയിയിൽ 1987 മുതൽ 1991 വരെ ഭാഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചു.

Post a Comment

Previous Post Next Post