സെൻസസ് 2027 ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവര ങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ഇനി 5 ദിവസം കൂടി ലഭ്യമാകും. ആദ്യഘട്ടത്തിൽ കുടുംബത്തിന്റെ താമസ സൗകര്യങ്ങളുടെ അവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉള്ളത്. സെന്‍സസ് ഉദ്യോഗസ്ഥര്‍ ജൂലൈ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീടുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബ ത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാൻ സാധിക്കും.
ഏകദേശം 15 - 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തി യാക്കാം. se.census.gov.in എന്ന പോർട്ടലിലാണ് വിവരങ്ങൾ സമർപ്പി ക്കേണ്ടത്. സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വിവരങ്ങൾ സമർപ്പിക്കാം. തുടർന്ന് വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി ഫോം സമർപ്പിക്കുക. സമർപ്പിക്കുമ്പോൾ, H - ൽ തുടങ്ങുന്ന 11 അക്കങ്ങ ളുള്ള സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും. ഈ ഐഡി എസ്എം എസ് വഴിയും ഇ-മെയിൽ വഴിയും ലഭ്യമാകും. തിരുത്തൽ ആവശ്യ മുണ്ടെങ്കിൽ, എന്യൂമറേറ്റർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ചെയ്യാവു ന്നതാണ്. കുടുംബത്തിലെ ഓരോ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ 2027 ഫെബ്രുവരിയോടെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഉണ്ടാകുക.
Post a Comment