ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം 31-ാം ബാച്ച് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ കളക്ടറേറ്റിൽ വെച്ച് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് ജില്ലയിലെ വിവിധ വികസന-സാമൂഹ്യക്ഷേമ പദ്ധതികളിൽ നേരിട്ട് പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന നാല് മാസത്തെ തീവ്രപരിശീലന പരിപാടിയാണിത്.
കഴിഞ്ഞ നാല് മാസക്കാലം ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളിലും ക്യാമ്പയിനുകളിലും ഈ ഇന്റേൺസ് സജീവമായ പങ്കാളിത്തം വഹിച്ചു.
കൃത്യമായ ഡാറ്റാ ശേഖരണം, പ്രോജക്ട് ഏകോപനം, കമ്മ്യൂണിറ്റി ഇന്റർവെൻഷനുകൾ (Community Interventions) എന്നിവയിലൂടെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ പുതിയ ഊർജം പകരാൻ ഇവർക്ക് സാധിച്ചു. ഇവരുടെ നൂതനമായ ആശയങ്ങളും കൃത്യമായ ഇടപെടലുകളും ജില്ലയിലെ വിവിധ ജനക്ഷേമ പദ്ധതികളുടെ വിജയകരമായ നടപ്പിപ്പിന് വലിയ സഹായമാണ് നൽകിയത്.
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ 31-ാം ബാച്ചിലെ എല്ലാ ഇന്റേൺസുകൾക്കും അഭിനന്ദനങ്ങൾ
Post a Comment