ലോക്സഭയിലേക്കും, സംസ്ഥാന നിയമ സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ എഴ് ലക്ഷം കോടിയോളം രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംയുക്ത പാർലമെന്‍ററി സമിതി. ഇത് ഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ, രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 1.6 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ജെ.പി.സി അധ്യക്ഷന്‍ പി.പി ചൗധരി ഗുജറാത്തിലെ ഗാന്ധിനഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1967 വരെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ ഇത്തരത്തില്‍ ഒരുമിച്ചാണ് നടന്നു വന്നത്. അടിയന്തരാവസ്ഥക്കാലത്താണ് ഇതിന് മാറ്റം വന്നതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമ കമ്മീഷന്‍, പാര്‍ലമെന്‍ററി സമിതികള്‍ എന്നിവയ്ക്ക് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment