പാലിനും തൈരിനും വില കൂടും; പുതുക്കിയ പാൽവില നാളെ മുതൽ പ്രാബല്യത്തിൽ.

സംസ്ഥാനത്ത് പുതുക്കിയ പാൽവില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയുടെ വർധനയാണ് ഉണ്ടാവുക. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചിരുന്നു. എട്ട് മാസം മുമ്പ് ധാരണയായ വിലവർധനയാണ് ഇപ്പോൾ നടപ്പാക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്നും ഇടപെടാൻ പരിമിതിയുണ്ട് എന്നുമാണ് സർക്കാർ വിശദീകരണം. തൈരിന് കിലോയ്ക്ക് 10 രൂപയുടെ വർധനയാണുള്ളത്. ഐസ്ക്രീം, നെയ്യ് ഉൾപ്പെടെയുള്ള മിൽമയുടെ മറ്റ് ഉത്പന്നങ്ങൾക്ക് തത്ക്കാലം വിലയിൽ മാറ്റമുണ്ടാകില്ല എന്നാണ് വിവരം.

Post a Comment

Previous Post Next Post