അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ.

അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. മെയ് മുതല്‍ ജൂലൈവരെയുള്ള കാലയളവിലെ സർവീസുകളാണ് വ്യാപകമായി വെട്ടിച്ചുരിക്കിയിരിക്കുന്നത്. ഇന്ധനവിലയിലെ വ‍ർധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ വിദേശ റൂട്ടുകൾ നഷ്ടത്തിലുമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം. എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബൈൽ വിൽസൻ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ ഉടൻ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നു ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായു പറഞ്ഞ കാംബൈൽ വിൽസൻ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുകയും, ആവശ്യമായിടത്ത് റീബുക്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർ അവരുടെ യാത്രാ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും, മാറ്റങ്ങൾ ഉണ്ടായാൽ എയർലൈൻസുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്

Post a Comment

Previous Post Next Post