എബോള വ്യാപനവുമായ ബദ്ധപ്പെട്ട് കോംഗോയില്‍ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്ന് ലോകാരോഗ്യ സംഘടന.

എബോള വ്യാപനവുമായ ബദ്ധപ്പെട്ട് കോംഗോയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും ലോകാരോഗ്യ സംഘടന കൃത്യമായ  ഇടപെടലാണ് നടത്തുന്നതെന്നും WHO  മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോംഗോ തലസ്ഥാനമായ  കിൻഷാസയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ലോകാരോഗ്യ സംഘടന ഒപ്പമുണ്ടെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിനാണ് കോംഗോയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.   238  മരണങ്ങളും 1,000-ത്തിലധികം എബോള കേസുകളുമാണ്  ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Post a Comment

Previous Post Next Post