ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു.

കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ(30), ഭാര്യാമാതാവ് മുനീറ(45), മുനീറിന്‍റെ അളിയന്‍റെ കുട്ടി സിദാൻ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘം. കുട്ടിയുടെ പേരുവിവരങ്ങളൊന്നും ലഭ്യമല്ല. ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post