സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളിൽ യെല്ലോ അലേർട്, അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത 4 ദിവസവും മഴ ശക്തമായി തുടരുമെന്നും പ്രവചനമുണ്ട്.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജൂൺ 1 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 2 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Post a Comment

Previous Post Next Post