തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ ബേൺസ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു സതീശൻ. വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛന് ശേഷം സതീശൻ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പൂരം മേഖലയിൽ വെടിക്കെട്ട് തയാറാക്കുന്നതിൽ പ്രമുഖനായിരുന്നു സതീശൻ.

കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ 10 ശരീര ഭാഗങ്ങൾ ലഭിച്ചു. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം പരിമിതപ്പെടുത്താൻ തീരുമാനിച്ചു. വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂർ ദൈർഘ്യമുള്ള കുടമാറ്റം 15 മിനിറ്റായി ചുരുക്കി. ഇത്തവണത്തെ പൂരം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നതിന് സർക്കാർ വിളിച്ച യോഗത്തിലാണ് തീരുമാനം. 

ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഉണ്ടാവില്ല, ആഘോഷപൂർവമുള്ള കുടമാറ്റവും ഇല്ല. 15 മിനിറ്റ് കുടമാറ്റത്തിന് പരമാവധി 10 സെറ്റ് കുടകളാണ് മാറാനാവുക.    പൂരത്തിന്റെ മറ്റു ചടങ്ങുകൾ മാറ്റമില്ലാതെ തുടരും. എട്ടു ഘടക പൂരങ്ങളും അവർക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറക്കാതെ അവതരിപ്പിക്കും. ചമയ പ്രദർശനം നടത്തുമെങ്കിലും ആഘോഷപൂർവമായിരിക്കില്ല. 

Post a Comment

Previous Post Next Post