വേനൽക്കാലമാണ്, പാമ്പുകൾക്കെതിരെ ജാഗ്രത പാലിക്കാം.

വേനൽക്കാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകും, കാരണം അവ തണുത്ത സ്ഥലങ്ങൾ തേടുകയാണ്. ചൂട് കൂടുന്നതോടെ തണുപ്പും ഈർപ്പവും തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും വരാൻ സാധ്യതയുണ്ട്. ചെറിയൊരു ശ്രദ്ധക്കുറവ് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. വീടിനുള്ളിലും പരിസരത്തും പാമ്പുകളെ സൂക്ഷിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. വീടും പരിസരവും കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കുക.

2. വീട്ടിൽ പൊന്തകളോ എലിപ്പൊത്തുകളോ ഉണ്ടെങ്കിൽ അത് ഉടനെ അടയ്ക്കുക. 

3. ചെരിപ്പുകൾ ധരിക്കുന്നതിന് മുൻപ് പരിശോധിക്കുക.

4. വിറക്, കല്ല് തുടങ്ങിയവ വീടിനോട് ചേർന്ന് കൂട്ടിയിടാതിരിക്കുക.

5. വീടിനുള്ളിലും പുറത്തുമുള്ള ചെടിച്ചട്ടികൾ ദിവസവും പരിശോധിക്കുക

6. രാത്രിയിൽ നടക്കുമ്പോൾ വെളിച്ചം ഉപയോഗിക്കുക, 

7. എലി ശല്യം ഒഴിവാക്കുക (എലിയെ പിടിക്കാൻ പാമ്പുകൾ വരാൻ സാധ്യതയുണ്ട്).

8. വൈകുന്നേരങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുക.

9. വേനൽക്കാലത്ത് പാമ്പുകൾ വെള്ളം തേടി വരാൻ സാധ്യതയുണ്ട്, അതുകൊണ്ട്  കിണറുകൾ, ടാങ്കുകൾ, അതുപോലെ പക്ഷികൾക്ക് വെള്ളം വെക്കുന്ന പാത്രങ്ങൾ ഇവ ശ്രദ്ധിക്കണം

10. പാമ്പിനെ കണ്ടാൽ അതിനെ കീഴടക്കാനോ പിടിക്കാനോ ശ്രമിക്കാതെ വിദഗ്ധ സഹായം തേടുക.

അടിയന്തര സഹായത്തിനായി കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സർപ്പ ആപ്പ് സേവനം പ്രയോജനപ്പെടുത്തുക

Post a Comment

Previous Post Next Post