സംസ്ഥാനത്ത് ഞായറാഴ്ച വരെ പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ  38°C വരെയും  ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ  37°C വരെ ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Post a Comment

Previous Post Next Post