നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ Gups 70ട, മുരളി അനുസ്മരണവും വാർഷികവും നടത്തി.

നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ
പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ Gups 70ട നടുവണ്ണൂർ നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ മുരളി അനുസ്മരണവും, വാർഷികവും നടത്തി.
നടുവണ്ണൂരിലെ പൊതുപ്രവർത്തകൻ ശ്രീ. ഒ.എം .കൃഷ്ണകുമാർ പരിപാടി ഉൽഘാടനം ചെയ്തു .Gups 70 ട പ്രസിഡണ്ട് സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ കെ.കെ. മൊയ്തീൻ കോയ, കെ.ബാലൻ, രാമദാസ്, എൻ.വി സുനിൽ, എടയാടി ബാലകൃഷ്ണൻ, സി. ബാബു ചേത്തക്കോട്ട്, പുഷ്പജ, എന്നിവർ സംസാരിച്ചു. നിർദ്ധരായ കടുംബങ്ങൾക്ക് വാർഷികത്തിൻ്റെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു തുടർന്ന് കലാ പരിപാടികളോടെ പരിപാടി അവസാനിച്ചു .

Post a Comment

Previous Post Next Post