മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റി - മീഡിയ സെൽ ഉദ്ഘാടനം ജില്ലാ കലക്ടർ നിർവഹിച്ചു.


നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെയും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ താഴത്തെ നിലയിലുള്ള വെർച്വൽ ക്ലാസ് റൂമിലാണ് സെല്ലിന്റെ പ്രവര്‍ത്തനം.  

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം മെമ്പര്‍ സെക്രട്ടറിയും സബ് കലക്ടര്‍ എസ് ഗൗതം രാജ്, കെ.എസ്.ഐ.ടി.എം ഡിസ്ട്രിക്ട് പ്രോജക്റ്റ് മാനേജര്‍ എന്‍ എസ് അജിഷ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം പി പ്രശാന്ത്, ആകാശവാണി റീജ്യണല്‍ ന്യൂസ് യൂണിറ്റ് റീഡര്‍ ആന്‍ഡ് ട്രാന്‍സ്ലേറ്റര്‍ സി അനില്‍ കുമാര്‍ എന്നിവര്‍ മെമ്പര്‍മാരുമായ എം.സി.എം.സി കമ്മിറ്റിയാണ് രൂപീകരിച്ചത്.

ദിനപത്രങ്ങള്‍, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണവുമാണ് എം.സി.എം.സി-മീഡിയ സെല്ലിന്റെ ചുമതല. ഇ-മെയില്‍: mediacellkozhikode@gmail.com.

ചടങ്ങിൽ സബ് കലക്ടര്‍ എസ് ഗൗതം രാജ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ സി മണിലാൽ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post