പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐക്ക് കുത്തേറ്റു.

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്‌റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ച്‌ ഇന്നലെയാണ് സംഭവം. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയെന്നാണ് വിവരം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐ ക്ക് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് കുത്തിയത്.

Post a Comment

Previous Post Next Post