ഗൾഫ് മേഖലയിലെ യുദ്ധംസൃഷ്ടിച്ച പ്രതിസന്ധിയും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ ക്ഷാമവും വലിയ പ്രതിസന്ധിയാണ് ഹോട്ടലുകളിലും സൃഷ്ടിച്ചത്. വീടുകളിലെ പാചകവാതകം ഹോട്ടലുകളിലുപയോഗിക്കാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാൽ, പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ കട അടച്ചിടുന്നത് ഒഴിവാക്കാൻ ഹോട്ടലുകാർ പാചകവാതകം നൽകുന്നവർക്ക് വിനോദയാത്ര വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടൽ. 17 മുതൽ 19ന്റെ വരെ സിലിണ്ടറുകൾ താത്ക്കാലികമായി നൽകുന്നവർക്ക് ആലുവയിലെ സാഗർ ഹോട്ടൽ ഒരു ദിവസത്തെ മൂന്നാർ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അസം സ്വദേശികൾ ജോലി ചെയ്യുന്ന പല ഹോട്ടലുകളിലും ജീവനക്കാർ വോട്ട് ചെയ്യാൻ അസമിലേക്ക് പോയി. ഇത്തരം ഹോട്ടലുകാർ പലരും അവിടങ്ങളിലെ സിലിണ്ടറുകൾ കൂടിയ വിലയ്ക്ക് മറ്റ് ഹോട്ടലുകൾക്ക് നൽകാൻ തയാറാകുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
Post a Comment