വീട്ടിൽ നിന്നും വോട്ട് ചെയ്യാം : ആർക്കെല്ലാം ലഭിക്കും ഈ സൗകര്യം? കൂടുതൽ അറിയാം.


ഹോം വോട്ടിംഗ് സൗകര്യം - പോസ്റ്റൽ ബാലറ്റ് (ഫോം 12D)

ആർക്കെല്ലാം ലഭിക്കും?

85 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ (AVSC). ഭിന്നശേഷിക്കാരായ വോട്ടർമാർ (AVPD) ( ഭിന്നശേഷിത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം)

വോട്ടർമാർക്ക് നിർദ്ദേശങ്ങൾ

പോസ്റ്റൽ ബാലറ്റ് വഴി വീട്ടിൽ നിന്നും വോട്ട് ചെയ്യാൻ ഫോം 12D പൂരിപ്പിക്കുക

> ബൂത്ത് ലെവൽ ഓഫീസർ (BLO) നിങ്ങളുടെ വീട്ടിലെത്തി ഫോം നൽകും

> പൂരിപ്പിച്ച ഫോം BLOയ്ക്ക് തിരികെ നൽകുക

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം 5 ദിവസത്തിനുള്ളിൽ ഫോം സമർപ്പിക്കുക. പോസ്റ്റൽ ബാലറ്റ് ഒരു അധിക സൗകര്യമാണ് - ഇഷ്‌ടമുണ്ടെങ്കിൽ പോളിംഗ് സ്‌റ്റേഷനിലും വോട്ട് ചെയ്യാം

Post a Comment

Previous Post Next Post