സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ഇനി 23 ദിവസം. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായ മണ്ഡലങ്ങൾ പ്രചാരണ ചൂടിലേക്ക്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നാമനിർദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. ഈ മാസം 23 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 24 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.  26 വരെയാണ് പത്രിക പിൻവലിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. ഗോവ, കര്‍ണാടക, നാഗാലാന്‍ഡ്, ത്രിപുര ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനവും ഇന്നലെ പുറത്തിറക്കി. 


Post a Comment

Previous Post Next Post