ലോൺ ആപ്പ് അധികൃതരുടെ ഭീഷണിയിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി.

ലോൺ ആപ്പ് അധികൃതരുടെ ഭീഷണിയിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദാണ് മരിച്ചത്. ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു.

ഈ മാസം ആറിന് വീടിനുള്ളിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

ലോൺ ആപ്പിൽനിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post