കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ഗതാഗത നിയന്ത്രണം

കൂടരഞ്ഞി-പൂവാറന്‍തോട്-ചാലിയാര്‍-നിലമ്പൂര്‍ റോഡില്‍ ഉറുമി ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം എര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സി.എസ്.എസ്.ഡി തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനത്തിന് മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും.  യോഗ്യത: സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ കോഴ്സ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, ആധാര്‍കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2721998.

വാഹന ലേലം

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ 14 വര്‍ഷം പൂര്‍ത്തിയായ ഔദ്യോഗിക വാഹനം മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്നിന് സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. മാര്‍ച്ച് മൂന്ന് വൈകീട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2374885.

പുനര്‍ലേലം  

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ദോബിഖാന കെട്ടിടം തറനിരപ്പില്‍ പൊളിച്ചുമാറ്റി ഉപയോഗപ്രദമായ സാധനങ്ങള്‍ ഏറ്റെടുത്ത് കെട്ടിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സൈറ്റില്‍നിന്ന് നീക്കം ചെയ്യുന്നതിനുള്ള പുനര്‍ലേലം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 237296. ഇ-മെയില്‍: tahsildarkzk@gmail.com

ക്ഷേത്ര ജീര്‍ണോദ്ധാരണ ധനസഹായ വിതരണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നതും അല്ലാത്തതുമായ 663 ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10.80 കോടി രൂപയുടെ ജീര്‍ണോദ്ധാരണ ധനസഹായ വിതരണോദ്ഘാടനം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് ശ്രീ അഴകൊടി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ദേവസ്വംവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. അറിയിപ്പ് ലഭിച്ച ക്ഷേത്ര ഭരണാധികാരികള്‍ ചെക്ക് കൈപ്പറ്റണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ അറിയിച്ചു. 

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം നാലുചക്ര വാഹനം വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 13ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9446567648.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ പി.ഒ -673005 വിലാസത്തില്‍ മാര്‍ച്ച് 10ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ എ.ഇ ആന്‍ഡ് ഐ.ഇ വിഭാഗത്തിലേക്ക് വിദ്യാര്‍ഥികളുടെ പ്രോജക്ട് പ്രവൃത്തികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ പി.ഒ - 673005 എന്ന വിലാസത്തില്‍ മാര്‍ച്ച് 11ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കും. പ്രായപരിധി: 60 വയസ്സ്. അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പതിന് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ എത്തണം.

Post a Comment

Previous Post Next Post