എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ നടത്തി.


കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ നടത്തി. ലൈബ്രറി പ്രസിഡണ്ട് എൻ. എം . നാരായണൻ മാസ്റ്റർ
അധ്യക്ഷത വഹിച്ച ചടങ്ങ് കെ. ജയന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. എൻ. രാമചന്ദ്രൻ, വി.കെ. ദീപ , കെ. കെ. രാജൻ എന്നിവർ സംസാരിച്ചു.

കരോൾ വേദിയിൽ വി. ടി. ശിവദാസൻ ലൈബ്രറിക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. തുടർന്ന് ബാലവേദി പ്രവർത്തകരുടെ കൂട്ടായ്മയിൽ ലൈബ്രറി പ്രവർത്തകർ ഉൾപ്പെടെ വീടുകളിൽ അക്ഷര കരോൾ നടത്തി.

Post a Comment

Previous Post Next Post