❓എന്താണ് അപസ്മാരം (Epilepsy)?
തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം മൂലം സംഭവിക്കുന്ന ഒന്നാണ് അപസ്മാരം.കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാൻ കഴിയാവുന്നതാണ് .
⭕അപസ്മാരം വരുമ്പോൾ പരിഭ്രമിക്കാതെ ഈ 3S സൂത്രവാക്യം പിന്തുടരുക:
1.Stay (കൂടെ നിൽക്കുക): രോഗിക്ക് ബോധം വരുന്നത് വരെ കൂടെ നിൽക്കുക. അവരെ തനിച്ചാക്കരുത്.
2.Safe (സുരക്ഷിതമാക്കുക): ചുറ്റുമുള്ള മൂർച്ചയുള്ള വസ്തുക്കളോ അപകടകരമായ സാധനങ്ങളോ മാറ്റി വെക്കുക. കയ്യിൽ താക്കോലോ മറ്റ് ലോഹങ്ങളോ നൽകരുത്.
3.Side (ചരിച്ചുകിടത്തുക): രോഗിയെ ഇടത് വശത്തേക്ക് ചരിച്ചു കിടത്തുക.
⭕എന്തുകൊണ്ട് ചരിച്ചു കിടത്തണം?
1.വായയിൽ നിന്ന് വരുന്ന പത ശ്വാസകോശത്തിലേക്ക് കടക്കാതിരിക്കാൻ ഇത് സഹായിക്കുന്നു.
2.നാക്ക് പിന്നിലേക്ക് വീണ് ശ്വാസതടസ്സം ഉണ്ടാകുന്നത് തടയാൻ കഴിയും.
3.ശ്വാസതടസ്സം ഒഴിവാക്കി വായുസഞ്ചാരം ഉറപ്പാക്കാം.
⭕ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
വായയിൽ ഒന്നും വെക്കരുത്:
❌നാക്ക് കടിക്കാതിരിക്കാൻ സ്പൂണോ തുണിയോ വായയ്ക്കുള്ളിൽ തിരുകാൻ ശ്രമിക്കരുത്. ഇത് ദോഷം ചെയ്യും.
❌ബലം പ്രയോഗിക്കരുത്: കൈകാലുകൾ വിറയ്ക്കുമ്പോൾ ബലമായി പിടിച്ചു നിർത്താൻ ശ്രമിക്കരുത്.
⭕മൂർച്ചയുള്ള വസ്തുക്കൾ ഒഴിവാക്കുക:
❌രോഗിയുടെ കയ്യിൽ കത്തിയോ മറ്റ് മൂർച്ചയുള്ള വസ്തുക്കളോ നൽകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും.
എപ്പോൾ ആശുപത്രിയിൽ എത്തിക്കണം?
1.അപസ്മാരം 5 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ.
2.രോഗിക്ക് ബോധം തിരികെ ലഭിക്കുന്നില്ലെങ്കിൽ.
3.ഒന്നിന് പുറകെ ഒന്നായി അപസ്മാരം വരികയാണെങ്കിൽ.
അപസ്മാരം ഒരു ശാപമല്ല, ശരിയായ ചികിത്സയും കരുതലുമാണ് അവർക്ക് വേണ്ടത്.
Post a Comment