കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്ക് ശ്രീ കാമ്പുറത്ത് ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 13ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374547.

താമരശ്ശേരി താലൂക്കിലെ ശ്രീ നിര്‍മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 19ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.

വടകര താലൂക്കിലെ ആയഞ്ചേരി ശ്രീ പൊന്മേരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് തലശ്ശേരി അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം ഓഫീസിലും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

വഖഫ് ട്രൈബ്യൂണല്‍ സിറ്റിങ്

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാര്‍ച്ച് 12ന് തലശ്ശേരി കോടതി കോംപ്ലക്‌സില്‍ സിറ്റിങ് നടത്തും. 

ബഷീര്‍ സ്മാരകത്തില്‍ ക്യൂറേറ്റര്‍

ബേപ്പൂര്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഡി.എം.സി) കീഴില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ ദിവസ വേതനത്തില്‍ ക്യൂറേറ്റര്‍ ആന്‍ഡ് സൈറ്റ് ഓപറേഷന്‍സ് ഇന്‍-ചാര്‍ജിനെ നിയമിക്കും. യോഗ്യത: പ്ലസ്ടു. സാഹിത്യത്തിലും എഴുത്തിലും പരിജ്ഞാനം വേണം (കുറഞ്ഞത് 10 പുസ്തകങ്ങള്‍ ചെയ്തിരിക്കണം). അപേക്ഷകര്‍ കോഴിക്കോട് ജില്ലക്കാര്‍  ആയിരിക്കണം. പ്രായപരിധി: 50 വയസ്സ്. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 9895613615, 0495-2720012.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കാം

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ജില്ലയിലെ വിമുക്ത ഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ പുതുക്കി പുനഃസ്ഥാപിക്കാമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

പ്ലംബര്‍ കോഴ്‌സ് 

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ (പി.എം.കെ.വി.വൈ) തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ സൗജന്യ അസിസ്റ്റന്റ് പ്ലംബര്‍ (ജനറല്‍) ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9446310127, 8547329954.

പഠനകിറ്റ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ ജില്ലാ ഓഫീസുകളില്‍നിന്നും www.kmtwwb.org ല്‍ നിന്നും ലഭിക്കും. ഫോണ്‍: 0495 2767213.

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 133 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് പത്തിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, തോടന്നൂര്‍ ഐ.സി.ഡി.എസ്, തൊടന്നൂര്‍ പി.ഒ -673541. ഫോണ്‍: 0496 2592722, 9188959875.

അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട് മേഖല ഓഫീസിലും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) ഓവര്‍സിയര്‍ (സിവില്‍) നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ടോ ഇ-മെയിലായോ മാര്‍ച്ച് ഏഴിനകം സമര്‍പ്പിക്കണം. ഇ-മെയില്‍: rekkd@kshb.in. ഫോണ്‍: 0495 2765165.

വീഡിയോ തയാറാക്കല്‍: അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിനായി വിവിധ വിഷയങ്ങളില്‍ ബോധവത്കരണ വീഡിയോ തയാറാക്കാന്‍ വിവിധ ഏജന്‍സികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദാംശങ്ങളും www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ജലവിതരണം മുടങ്ങും

കേരള ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ താമരശ്ശേരി കയ്യേലിക്കല്‍ പമ്പ്ഹൗസില്‍നിന്ന് താമരശ്ശേരി ടൗണ്‍, ചുങ്കം ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തിവരുന്ന പൈപ്പ് ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍  പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ജലവിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖ ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മുറിച്ചുമാറ്റിയ പ്ലാവ് വില്‍ക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 13ന് ഉച്ചക്ക് 12 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2414039, 0495 2414863

ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ നോര്‍ത്ത് റീജ്യണിന്റെ എരഞ്ഞോളി ഫാമില്‍ ദിവസവേതനത്തില്‍ ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനത്തിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ബി.കോം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എരഞ്ഞോളി ഫാമില്‍ എത്തണം. ഫോണ്‍: 0490-2354073 

മത്സ്യഭവന്‍ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കേരള ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് വെള്ളയില്‍ മത്സ്യഭവന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) വൈകീട്ട് നാലിന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.

Post a Comment

Previous Post Next Post